ജിംനേഷ്യത്തിൽ നിരവധിപേർക്ക്​ കോവിഡ്

ദോഹ: ഒരു സ്​പോർട്​സ്​ ക്ലബിലെ ജിംനേഷ്യം ഉപയോഗിക്കുന്ന പല ആളുകൾക്കും കോവിഡ്​ 19 സ്​ഥിരീകരിച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.ഇവരുമായി സമ്പർക്കമുണ്ടായ ആളുകളെ കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിച്ചുവരികയാണ്​. സമ്പർക്കം ഉള്ള ആളുകൾ ഇന്ന്​ അൽ അത്വിയ ഹാളിൽ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ ഒന്നുവരെയും അൽസദ്ദ്​ സ്​പോർട്​സ്​ ക്ലബിൽ വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതുവരെയുമുള്ള സമയങ്ങളിൽ കോവിഡ്​ പരിശോധനക്ക്​ ഹാജരാകണം. ഇവരുടെ ഇഹ്​തിറാസ്​ ആപ്പിൽ മഞ്ഞ നിറമായിരിക്കും സ്​റ്റാറ്റസ്​.

ക്വാറൻറീൻ കാലാവധി കഴിയുന്നതുവരെ മഞ്ഞ നിറം തുടരും. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്​ 16000 എന്ന ഹോട്ട്​ലൈൻ നമ്പറിൽ വിളിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.