അ​റ​ബ്​ ഹോ​സ്പി​റ്റ​ൽ ഫെ​ഡ​റേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ 

കോവിഡ് പ്രതിരോധം; ഹമദിന് അംഗീകാരം

ദോഹ: കോവിഡ് മഹാമാരിയിലെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹമദ് മെഡിക്കൽ കോർപറേഷന് രാജ്യന്തര അംഗീകാരം. ഈജിപ്തിലെ കൈറോയിൽ നടന്ന അറബ് ഹോസ്പിറ്റൽ ഫെഡറേഷൻ ഫോറത്തിന്‍റെ 23ാമത് വാർഷിക സമ്മേളനത്തിന്‍റെ സമാപനത്തിലായിരുന്നു ഖത്തറിന്‍റെ ആരോഗ്യ മേഖലക്ക് അംഗീകാരമായി ഹമദിന് പുരസ്കാരം സമ്മാനിച്ചത്.

സുപ്രീം കമ്മിറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫിസറും പ്രതിനിധി സംഘത്തലവനുമായ അലി അബ്ദുല്ല അല്‍ ഖാതിര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കോവിഡ് മഹാമാരി ലോകമാകെ പടർന്നപ്പോൾ ഏറ്റവും കാര്യക്ഷമവും, സുരക്ഷിതവുമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും ചികിത്സ നൽകുകയും ചെയ്തതിനുള്ള അംഗീകാരമായാണ് ഹമദിന് പുരസ്കാരം സമ്മാനിച്ചത്.

ആരോഗ്യമേഖലയിൽ ഹമദിന് കീഴിൽ നടത്തുന്ന അത്യാധുനിക ചികിത്സാസംവിധാനങ്ങൾക്കും നവീനമായ ചികിത്സാമാർഗങ്ങൾ സ്വീകരിക്കാനും മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുന്നതുമാണ് അറബ് ഹോസ്പിറ്റൽ ഫോറത്തിന്‍റെ പുരസ്കാരമെന്ന് അൽ ഖാതിർ പറഞ്ഞു. വിവിധ മേഖലകളിലെ ചികിത്സ സംവിധാനങ്ങളിൽ ഹമദ് രാജ്യാന്തര അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. സമർപ്പിതരായ ജീവനക്കാരുടെയും മാനേജ്മെന്‍റിന്‍റെയും ആരോഗ്യപ്രവർത്തകരുടെയുമെല്ലാം കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങൾ.

തുടർന്നും ആരോഗ്യ മേഖലയിൽ മാതൃകാപരമായ സേവനം തുടരാൻ അംഗീകാരം പ്രോത്സാഹനമേകും -അദ്ദേഹം പറഞ്ഞു.

'നവീന ആരോഗ്യ പരിരക്ഷ മാർഗങ്ങൾ' എന്ന വിഷയത്തിലായിരുന്നു അറബ് മേഖലയിൽ നിന്നുള്ള ആശുപത്രികളും ആരോഗ്യപ്രവർത്തകരും പങ്കെടുത്ത രണ്ടുദിവസത്തെ ഫോറം നടന്നത്.

രണ്ടുവർഷം മുമ്പും ഫോറത്തിന്‍റെ ഗോൾഡ് മെഡൽ പുരസ്കാരത്തിന് ഹമദിനെ തെരഞ്ഞെടുത്തിരുന്നു. 

Tags:    
News Summary - Covid resistance; Recognition for Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.