??????? ?????????. ???????? ??????

ഭക്ഷണ കൈമാറ്റവും സുരക്ഷിതമാക​ട്ടെ

ദോഹ: കോവിഡ്​ബാധയുടെ പശ്​ചാത്തലത്തിൽ പൗരൻമാരുടെയും പ്രവാസികളുടെയും ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്​ചയില്ലാ തെ സർക്കാർ.
ഭക്ഷ്യസാധനങ്ങളും മറ്റും വീടുകളിലും സ്​ഥാപനങ്ങളിലും എത്തിക്കുന്ന ഡെലിവറി ജീവനക്കാർക്ക്​ ശക്​ തമായ മുൻകരുതൽ നിർദേശങ്ങളാണ്​ വാണിജ്യ വ്യവസായ മന്ത്രാലയം നൽകിയിരിക്കുന്നത്​. ഡെലിവറി ജീവനക്കാരുടെ ശരീരോഷ്​മാവ്​ ദിനേന രണ്ടുതവണ പരിശോധിക്കണം. താപനിലയിൽ മാറ്റം ഉണ്ടെങ്കിൽ അവരെ ജോലിക്ക്​ നിയോഗിക്കരുത്​. ജീവനക്കാർ​ മാസ്ക്കുകളും മെഡിക്കല്‍ കയ്യുറകളും ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ആരോഗ്യ സുരക്ഷ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തണം. ഉപഭോക്​താക്കൾക്ക്​ എത്തിക്കുന്ന ഓര്‍ഡറില്‍ ഡെലിവറി ജീവനക്കാരൻെറ പൂര്‍ണപേര് രേഖപ്പെടുത്തണം. ഡെലിവറിക്കായി ഉപയോഗിക്കുന്ന വാഹനം അണുവിമുക്തമാക്കിയിരിക്കണം. ഉപഭോക്താവിന്​ കൈമാറുന്നതിന്​ മുമ്പ്​ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകളിലേക്ക് ഓര്‍ഡറുകള്‍ മാറ്റണം എന്നീ നിർദേശങ്ങൾ പാലിക്കണം.

കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. നിരവധിപേര്‍ ഗ്രോസറികളും ഭക്ഷ്യവസ്തുക്കളും വാങ്ങുന്നതിനായി ഓണ്‍ലൈന്‍ ഡെലിവറിയെയാണ് ആശ്രയിക്കുന്നത്. വിവിധ ഡെലിവറി കമ്പനികള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ ഹോട്ടലുകളിലും റെസ്​റ്റോറൻറുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കുന്നത്​ നിരോധിച്ചിട്ടുണ്ട്​. പാഴ്​​സൽ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതിനാൽ തന്നെ ഭക്ഷണം ഡെലിവർ ചെയ്യുന്നത്​ കൂടിയിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ ഡെലിവറി ജീവനക്കാർക്കുള്ള നിർദേശങ്ങൾ നൽകിയിരിക്കുന്നത്​. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കായി കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡെലിവറി കമ്പനികള്‍ക്കും കടകൾക്കുമാണ്​ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്​.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.