കോവിഡ്​: ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: കോവിഡാനന്തര ശാരീരികപ്രശ്​നങ്ങൾ മൂലം ചികിൽസയിലായിരുന്ന ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി. എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്​ലെയ്​നിൽ പരേതനായ മുഹമ്മദ്​ ബഷീറിൻെറ മകൻ ബാപ്പു സഫീർ (50) ആണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ നെഗറ്റീവ്​ ആയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്​ നങ്ങൾ മൂലം നിലവഷളാവുകയായിരുന്നു.

ഹമദിൻെറ ഹസം മിബൈരീക്​ ആശുപത്രിയിൽ ചികിൽയിലായിരുന്നു. തിങ്കളാഴ്​ച വൈകുന്നേരം 4.30നായിരുന്നു മരണം. ഉരീദുവിലായിരുന്നു ജോലി. 21 വർഷമായി ഖത്തർ പ്രവാസിയാണ്​. കുടുംബം ഖത്തറിലുണ്ട്​. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്​ സഫീർ, സ്വാലിഹ സഫീർ. ഖബറടക്കം തിങ്കളാഴ്​ച​ രാത്രി പത്തുമണിയോടെ അബൂഹമൂർ ഖബറിസ്​ഥാനിൽ നടക്കുമെന്ന്​ ബന്ധ​െപ്പട്ടവർ അറിയിച്ചു.

Tags:    
News Summary - COVID QATAR DEATH bapu safeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.