Posted On
date_range Updated On
date_range കോവിഡ്: രോഗമുക്തർ 4281; ഒരു മരണം
ദോഹ: ഖത്തറിൽ കോവിഡ് രോഗമുക്തരുടെ എണ്ണം നാലായിരത്തിനു മുകളിൽ. ഞായറാഴ്ച 4281 പേർക്കാണ് രോഗമുക്തിയുണ്ടായത്. 2981 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2507 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
474 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. ഒരു മരണം ഞായറാഴ്ച സ്ഥിരീകരിച്ചു. 86കാരനാണ് മരിച്ചത്. നിലവിലെ രോഗികളുടെ എണ്ണം 37,630 ആയി. ഇന്നലെ 29,657 പേരെയാണ് പരിശോധിച്ചത്. നിലവിൽ 456 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 61 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ 97 പേരും ചികിത്സയിലുണ്ട്. ഏഴു പേർ പുതുതായി പ്രവേശിപ്പിക്കപ്പെട്ടതാണ്.
ഞായറാഴ്ച 2828 ഡോസ് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിന്റെ എണ്ണം 55.89 ലക്ഷം ആയി. 6.11 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.