ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഖത്തറിലടക്കം ഇന്ത്യൻ സ്കൂളുകളിലെ സി.ബി.എസ്.ഇ 10, 12 േബാർഡ് പരീക്ഷകൾ റ ദ്ദാക്കിയത് ആശ്വാസമായി. രാജ്യത്ത് എല്ലാ ഇന്ത്യൻ സ്കൂളുകളും പിന്തുടരുന്നത് സി.ബി.എസ്.ഇ സിലബസാണ്. ഖത്തറി ലടക്കം 25 വിദേശരാജ്യങ്ങളിൽ സി.ബി.എസ്.ഇ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മിക്കയിടത്തും കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി സ്കൂളുകൾ പൂട്ടിയിരിക്കുകയാണ്.
ഇതിനാൽ പല രാജ്യങ്ങൾക്കായും വേറെ വേറെ പരീക്ഷകൾ നടത്താൻ ബോർഡിന് കഴിയാത്തതുകൊണ്ടും ഉത്തരക്കടലാസുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമായതിനാലുമാണ് പരീക്ഷകൾ റദ്ദാക്കുന്നതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഇവർക്കായി വേറെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.