863പേർക്ക്​ കോവിഡ്​; രണ്ട്​ മരണം

മസ്കത്ത്​: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​ 863 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു​​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4244 ആ​യി. ക​ഴി​ഞ്ഞ ദി​വ​സം ​ 1473 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി ​നേ​ടി​യ​ത്. 3,82,244 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ പി​ടി​പെ​ട്ട​ത്. 3,68,677 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തു. പു​തു​താ​യി 57 പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ മ​ഹാ​മാ​രി പി​ടി​പെ​ട്ട്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 251 ആ​യി. ഇ​തി​ൽ 60 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. കോ​വി​ഡ്​ കേ​സു​ക​ൾ​ക്ക്​ കു​റ​വു​ണ്ടെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Tags:    
News Summary - Covid affected 863 people; Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.