ദോഹ: രാജ്യം മുന്നിലുണ്ട്. അധികൃതർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് മഹാമാരിയെ നമുക് ക് മറികടക്കാം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങ ളും രാജ്യത്ത് സ്വീകരിക്കുന്നത് വൻ നടപടികൾ. സിനിമശാലകൾ, ജിംനേഷ്യങ്ങൾ, കല്യാണഹാ ളുകൾ (ഹോട്ടലുകളിലേതടക്കം) കഴിഞ്ഞ ദിവസം അടച്ചിരുന്നു. പൊതുജനാരോഗ്യമന്ത്രാലയ ത്തിെൻറ നടപടികൾക്കനുസരിച്ചാണിത്. വിവിധ മാർക്കറ്റുകളിൽ ശുചീകരണപ്രവർത്തനങ ്ങളും അണുനശീകരണവും നടക്കുന്നുണ്ട്. പാർക്കുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ കഴിഞ്ഞദിവസംതന്നെ അടച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ വിവിധ പരിപാടികളും ശിൽപശാലകളുമൊക്കെ മാറ്റിവെച്ചു.
പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വിവിധ പ്രവർത്തനങ്ങൾ പിന്തുണനൽകി കോവിഡ് വൈറസ് ബാധ തടയാനാണ് പാർക്കുകളിലെ കളിസ്ഥലങ്ങൾ അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അറവുശാലകളിലും വിവിധ മാർക്കറ്റുകളിലും അൽശമാൽ മുനിസിപ്പാലിറ്റി കർശനപരിശോധന നടത്തുന്നുണ്ട്. കടകളിലെ വിവിധ ജീവനക്കാർക്ക് രോഗബാധ ഏൽക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. അൽദായേൻ മുനിസിപ്പാലിറ്റി മൂന്ന് ദിവസത്തെ ശുചീകരണ കാമ്പയിനാണ് നടത്തുന്നത്. പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അണുനാശിനി വ്യാപകമായി തളിക്കുന്നുണ്ട്. ഇസ്ലാമിക മതകാര്യമന്ത്രാലയം രാജ്യത്തെ ഖുർആൻ പഠനകേന്ദ്രങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകി. ഇനിയൊരറിയിപ്പ് വരുന്നതുവരെയാണിത്. പൊതുജനങ്ങളോട് ശുചിത്വം പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടണമെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
16000 എന്ന ടോൾ ഫ്രീ നമ്പറിൽ കോവിഡുമായി ബന്ധെപ്പട്ട രാജ്യത്തെ എല്ലാ വിവരങ്ങളും അറിയാം. അൽജസീറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആസ്ഥാനത്ത് നടത്താനിരുന്ന എല്ലാവിധ കോഴ്സുകളും പരിശീലനപരിപാടികളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അൽജസീറ ട്വീറ്റ് ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 262 ആണ്. 238 പ്രവാസികൾക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കക്കിടയാക്കിയിരുന്നു. ഇവരെല്ലാം ഒരേ താമസസ്ഥലത്തുള്ളവരാണ്. ഇറാനിൽ രോഗം ഉണ്ടായ ആദ്യഘട്ടത്തിൽതന്നെ അവിടെയുണ്ടായിരുന്ന സ്വദേശികളെ ഖത്തർ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചിരുന്നു. പിന്നീട് ദോഹയിൽ കരുതൽവാസത്തിലാക്കിയ ഇവരിലെ 11പേർക്കും ഇവരുടെ കൂടെയുണ്ടായിരുന്ന ഗാർഹികതൊഴിലാളിക്കും മാത്രമായിരുന്നു ആദ്യഘട്ടത്തിൽ കോവിഡ് പിടിപെട്ടത്.
എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രവാസികളിലും രോഗം സ്ഥിരീകരിക്കപ്പെട്ടത്. സെൻട്രൽ മാർക്കറ്റ്, ഒരു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ജോലിക്കാരായ പ്രവാസികൾക്കാണ് ആദ്യം രോഗമുണ്ടായത്. ഇവരിൽനിന്നാണ് മറ്റുള്ളവർക്കും രോഗം പടർന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വൈറസ്ബാധ കൂടിയതോടെ എല്ലാവരും അതിജാഗ്രത പാലിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആളുകൾ കൂടുന്നിടത്ത് പോവരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. www.moph.gov.qa എന്ന വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ വിവിധ ഭാഷകളിൽ അറിയാൻ കഴിയും.
58 പ്രവാസികൾക്കുകൂടി
ദോഹ: ഖത്തറിൽ 58 പ്രവാസികൾക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
മുമ്പ് രോഗം സ്ഥിരീകരിച്ച പ്രവാസികളിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നിരിക്കുന്നത്. ഇതോടെ 5509 ആളുകളെ ആകെ പരിശോധിച്ചപ്പോൾ ഖത്തറിൽ ആകെ രോഗികളുെട എണ്ണം 320 ആയി.
കർവ ബസുകൾ ഇന്നും ഓടില്ല
ദോഹ: കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതുഗതാഗതമേഖലയിലെ കർവ ബസുകൾ ഇന്നും ഓടില്ല. അവധിദിനമായ വെള്ളിയാഴ്ചയും ബസുകൾ സർവിസ് നടത്തിയിരുന്നില്ല. ദോഹ മെട്രോ ഞായറാഴ്ച രാവിലെ ആറുവരെയുള്ള സർവിസുകൾ എല്ലാം നേരത്തേ റദ്ദാക്കിയിരുന്നു. രോഗബാധയുടെ സാഹചര്യത്തിൽ കർവ ബസുകളിലെയും ടാക്സിയിലെയും ൈഡ്രവർമാർക്ക് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് ഓട്ടം പോകരുതെന്ന് ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്.
ഇറാന് അടിയന്തര വൈദ്യസഹായവുമായി ഖത്തർ
ദോഹ: കോവിഡ് രോഗം പടരുന്ന ഇറാന് അടിയന്തര വൈദ്യസഹായവുമായി ഖത്തർ. ഇറാനിലേക്ക് അടിയന്തരമായി മെഡിക്കൽസംഘത്തെ അയക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.