ദോഹ: ഖത്തറിൽ ശനിയാഴ്ച 159 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 140 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ്. 19 പേർ വിദേശങ്ങളിൽ നിന്നെത്തിയവരുമാണ്. 2120 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഇതുവരെ മരിച്ചത്. ശനിയാഴ്ച 18,451 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. നിലവിൽ 77 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഏഴുപേർ ശനിയാഴ്ച പ്രവേശിക്കപ്പെട്ടതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 11പേരുമുണ്ട്. ശനിയാഴ്ച 3338 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 50.07 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.