കോവിഡ്​: 149 പേർക്ക്​ രോഗബാധ

ദോഹ: തിങ്കളാഴ്​ച ഖത്തറിൽ പുതുതായി 149 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 92 പേർ രോഗമുക്​തി നേടി. പുതുതായി സ്ഥിരീകരിച്ചവരിൽ 129 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 20 പേർ വിദേശങ്ങളിൽനിന്ന്​ തിരിച്ചെത്തിയവരാണ്​.

1453 രോഗികളാണ്​ നിലവിലുള്ളത്​​. തിങ്കളാഴ്​ച 23,269 പേർ പരിശോധനക്ക്​ വിധേയരായി. നിലവിൽ 64 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​. രണ്ടുപേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ തീവ്രപരിചരണ വിഭാഗത്തിൽ എട്ടുപേർ ചികിത്സയിലുണ്ട്​. തിങ്കളാഴ്​ച 3426 പേർക്ക്​ വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിൻ 48.59 ലക്ഷം ആയി. 

Tags:    
News Summary - covid: 149 new cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.