"അറിവടയാളങ്ങൾ' പുസ്തകത്തിന്റെ കവർ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിർവഹിക്കുന്നു
"അറിവടയാളങ്ങൾ' പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു
ദോഹ: ആലിയ കോളജ് മുൻ പ്രിൻസിപ്പലും ആലിയ റെക്ടറുമായിരുന്ന കെ.വി. അബൂബക്കർ ഉമരിയുടെ ജീവിതയാത്രയും ആലിയ കോളജിന്റെ ചരിത്രവും പ്രമേയമാക്കി "കെ.വി. അബൂബക്കർ ഉമരിയുടെ അറിവടയാളങ്ങൾ"' എന്ന പുസ്തകത്തിന്റെ ഖത്തറിലെ കവർ പ്രകാശനം ദോഹയിൽ നടന്നു. ദോഹ ആലിയ അലുമ്‌നി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പ്രകാശനം നിർവഹിച്ചു.
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ആലിയ അലുമ്‌നി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് കെ.ടി. ശരീഫ്, ജനറൽ സെക്രട്ടറി കെ.വി. ഹഫീസുല്ല, അബ്ദുൽ സമദ്, ഷുക്കൂർ കൊടുവള്ളി, ഉനൈസ് നാദാപുരം തുടങ്ങിയവർ സംബന്ധിച്ചു. സദറുദ്ദീൻ വാഴക്കാട് രചന നിർവഹിച്ച പുസ്തകം ആലിയ അലുമ്‌നി അസോസിയേഷനാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം സെപ്റ്റംബർ 26ന് കാസർകോട് ആലിയ കോളജ് കാമ്പസിൽ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ടി. ആരിഫലി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.