കോർണിഷ് സ്ട്രീറ്റ് റോഡ്
ദോഹ: കോർണിഷ് സ്ട്രീറ്റ് റോഡിലെ മൂന്നാംഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷനൽ തിയറ്റർ ഇന്റർചേഞ്ച് വരെയുള്ള ഭാഗമാണ് നവീകരിച്ചത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വാരാന്ത്യത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചു മണി വരെ ഈ ഭാഗത്തെ ഗതാഗതം പൂർണമായി അഷ്ഗാൽ അടച്ചിരുന്നു. പ്രവൃത്തിയുടെ ഭാഗമായി റോഡിലെ മേൽപ്പാളി നീക്കി നവീകരിക്കുകയും മാർക്കിങ്ങുകളും ലൈനുകളും പുതുക്കി വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.