ഖത്തറിന്റെയും ഒമാനിന്റെയും പ്രതിനിധികൾ നടത്തിയ ചർച്ചയിൽനിന്ന്
ദോഹ: തൊഴിൽ മേഖലയിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും 2025-2027 കാലയളവിലെ സഹകരണത്തിനുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാം ചർച്ച ചെയ്യുന്നതിനുമായി ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം ഒമാൻ സന്ദർശനം പൂർത്തിയാക്കി.
പ്രതിനിധി സംഘത്തിന് സ്വകാര്യ മേഖലയിലെ ദേശീയ മാനവവിഭവശേഷി കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാമിസ് മുഹമ്മദ് അൽ നൈമി, തൊഴിൽ മന്ത്രാലയത്തിലെ കുടിയേറ്റ തൊഴിലാളികാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹമദ് ഫറാജ് ദൽമൂക്ക് എന്നിവർ നേതൃത്വം നൽകി.
പ്രതിനിധി സംഘം ഒമാനിലെ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിവിധ ഡയറക്ടറേറ്റുകളിലെയും തൊഴിൽ, മാനവ വിഭവശേഷി വികസന മേഖലകളിലെയും പ്രഫഷനൽ അസോസിയേഷനുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
തൊഴിൽ, തൊഴിലാളി ശാക്തീകരണ മേഖലകളിലെ പ്രഫഷനൽ വൈദഗ്ധ്യവും പഠനങ്ങളും ഉൾപ്പെടെ വിവിധ സഹകരണ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. വിവിധ മേഖലകളിൽ അറിവ് കൈമാറുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര സന്ദർശനങ്ങൾ വർധിപ്പിക്കുന്നതിനും ഇതിന്റെ തുടർച്ചയായി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.