Posted On
date_range Updated On
date_range കണ്ടുകെട്ടിയ ആഡംബര കാറുകൾ ലേലം ചെയ്യും
ദോഹ: കണ്ടുകെട്ടിയ ആഡംബര വാഹനങ്ങൾക്കായുള്ള ലേലം സുപ്രീം ജുഡീഷ്യറി കൗൺസിലും (എസ്.ജെ.സി) പബ്ലിക് പ്രോസിക്യൂഷനും ചേർന്ന് ആഗസ്റ്റ് 13ന് ബുധനാഴ്ച നടത്തും. മെഴ്സിഡസ് ജി.ടി 53, ബി.എം.ഡബ്ല്യു എക്സ് 5, നിസ്സാൻ പട്രോൾ തുടങ്ങി 13 ആഡംബര കാറുകളാണ് ലേലത്തിലുള്ളത്. ലേലം കൗൺസിലിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘കോർട്ട് മസാദത്ത്’ ആപ്പിലൂടെ വൈകീട്ട് നാലു മണി മുതൽ ഏഴു വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.