ദോഹ: കാലാവസ്ഥാ വ്യതിയാനത്തിലൂടെ സംഭവിക്കുന്ന ദുരിതങ്ങളും മറ്റും കുറക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നുവെന്നും ഇതിന് ശക്തി പകരാൻ വിധത്തിൽ ഗ്ലോബൽ ൈഡ്രലാൻറ് അലയൻസിെൻറ സംസ്ഥാപനവും ഖത്തർ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഖത്തർ വ്യക്തമാക്കി. മരുഭൂവൽകരണം, വരൾച്ച എന്നിവയെ പ്രതിരോധിച്ച് പരിസ്ഥിതിയെ സംരക്ഷിച്ച് പാരിസ് കരാറിന് കാര്യമായ സംഭാവന നൽകുകയാണ് ഗ്ലോബൽ ൈഡ്രലാൻറ് അലയൻസിെൻറ ലക്ഷ്യം. സുസ്ഥിര വികസനത്തിനായുള്ള ഖത്തറിെൻറ ‘വിഷൻ 2030’ അജണ്ട നടപ്പിലാക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് വലിയ പങ്കാണുള്ളതെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസന അജണ്ടയും എന്ന തലക്കെട്ടിൽ നടക്കുന്ന ഉന്നതതല യോഗത്തിന് മുമ്പായി ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചും നിലപാട് വ്യക്തമാക്കിത്.
കാലാവസ്ഥാ വ്യതിയാനം നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സ്ഥിര വികസനത്തിനായുള്ള രാജ്യങ്ങളുടെ കഴിവിനെ തുരങ്കം വെക്കുന്നുവെന്നും കൂടാതെ ജലസ്രാതസ്സ്, കാർഷിക മേഖല, ഭക്ഷ്യ സുരക്ഷ, ദാരിദ്യ്ര നിർമ്മാർജ്ജനം, സാമ്പത്തിക വളർച്ച തുടങ്ങിയ പ്രധാന മേഖലകളെ വലിയ നിരക്കിൽ ബാധിക്കുന്നുവെന്നും അതിനാൽ തന്നെ കാലാവസ്ഥാ വ്യതിയാനമെന്നത് ഖത്തറിെൻറ അജണ്ടയിൽ മുൻപന്തിയിലുള്ള വിഷയമാണെന്നും ശൈഖ ഉൽയാ പറഞ്ഞു.രാജ്യത്തിെൻറ പ്രകൃതിയെ സംരക്ഷിച്ചും പ്രകൃതി സന്തുലനത്തിലൂടെയും ഖത്തർ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നിരവധി വെല്ലുവിളികെ അതിജീവിച്ചിരിക്കുന്നുവെന്നും മുഴുവൻ തലമുറക്കുമാവശ്യമായ സമഗ്രമായ വികസനമാണ് ആവശ്യമെന്നും അവർ പറഞ്ഞു.
പരിസ്ഥിതി വികസനമെന്നത് ഖത്തർ നാഷണൽ വിഷൻ 2030െൻറ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണന്ന് വ്യക്തമാക്കിയ അവർ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടാനുള്ള പ്രധാന പ്രതിവിധി അന്താ
രാഷ്ട്രരാജ്യങ്ങളുടെ പരസ്പര സഹകരണം മാത്രമാണെന്നും ഈയടിസ്ഥാനത്തിലൂന്നിയാണ് ഖത്തർ പ്രവർത്തിക്കുന്നതെന്നും ശൈഖ ഉൽയാ അഹ്മദ് ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.