എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ അൽ ഗറാഫക്കെതിരെ ഗോൾ നേടിയ
അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം
ദോഹ: ഖത്തറിന്റെ മനോഹര കളിമുറ്റമായ അൽ ബെയ്ത്തിന്റെ പച്ചപ്പുല്ലിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയഴക് മതിയാവോളം ആസ്വദിച്ച് ഫുട്ബാൾ പ്രേമികൾ. എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ സൗദി ക്ലബ് അൽ നസ്റും, ഖത്തറിന്റെ അൽ ഗറാഫയും തമ്മിലെ മത്സരം ക്രിസ്റ്റ്യാനോ ഷോ ആയി മാറി. അൽ നസ്ർ 3-1ന് ജയിച്ച മത്സരത്തിൽ ഇരട്ട ഗോളുകൾ കുറിച്ചായിരുന്നു താരം നിറഞ്ഞാടിയത്.
46ാം മിനിറ്റിൽ ഹെഡറിലൂടെ ആദ്യ ഗോൾ, ശേഷം 64ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ഇരു ഗോളുകൾക്കും ശേഷം, കോർണറിലേക്ക് ഓടിയെത്തി ട്രേഡ്മാർക്ക് സെലിബ്രേഷനായ ‘സ്യൂ....’ ആഘോഷത്തെ ഗാലറിയും ഏറ്റെടുത്തു. ബ്രസീലിന്റെ കൗമാരതാരം ഏഞ്ചലിയോയുടെ വകയായിരുന്നു (58) അൽ നസ്റിന്റെ മൂന്നാം ഗോൾ. 75ാം മിനിറ്റിൽ ജോസെലു അൽ ഗറാഫയുടെ ആശ്വാസ ഗോൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.