Posted On
date_range Updated On
date_range കെ.വി നൗഫലിെൻറ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി
ദോഹ: ശാന്തിനികേതൻ സ്കൂളിലെ ചിത്ര കലാ അധ്യാപകനായ കെ വി നൗഫലിെൻറ ചിത്രങ്ങളുടെ പ്രദർശനം ഹിലാൽ എഫ് സി സി ഹാളിൽ തുടങ്ങി. എഫ് സി സി, ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് പ്രദർശനം. ആർട്ടിസ്റ്റ് ഹസൻ അബ്ദുറഹുമാൻ മുല്ല ഉദ്ഘാടനം ചെയ്തു. ആദ്യ സോളോ എക്സിബിഷനാണ് നടക്കുന്നത്.
എഫ് സി സി ചെയർമാൻ പി.പി റഹീം, ശാന്തി നികേതൻ സ്കൂൾ പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ്, ശാന്തി നികേതൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, എം ടി നിലമ്പൂർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പ്രദർശനം ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.