ജീസൺ വാർഗാസ്
Posted On
date_range Updated On
date_range ചിലി സ്ട്രൈക്കർ ജീസൺ വാർഗാസ് അൽറയ്യാനിൽ
ദോഹ: മൊറോക്കൻ താരം സുഫിയാൻ ബൂഫലിനു പിന്നാലെ ചിലിയുടെ യുവ സ്ട്രൈക്കർ ജീസൺ വാർഗാസും ഖത്തർ ക്ലബായ അൽറയ്യാനിലേക്ക്. അൽ റയ്യാനാണ് തങ്ങളുടെ ട്വിറ്റർ പേജിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിലി ക്ലബായ യൂനിവേഴ്സിഡാഡ് ഡി ചിലിയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് വാർഗാസ് ദോഹയിലെത്തുന്നത്.
25കാരനായ വാർഗാസ് ചിലി അണ്ടർ20 ടീമിനുവേണ്ടി മൂന്നു കളികളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. സീസണിൽ നിറം മങ്ങിയ ഫോം കാഴ്ചവെക്കുന്ന അൽ റയ്യാൻ ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിൽ പത്താം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.