Posted On
date_range Updated On
date_range കാറ്റിന് സാധ്യത; തണുപ്പ് കൂടും
ദോഹ: ജനുവരി മാസം പിറന്നതിനു പിന്നാലെ, തണുപ്പ് കൂടുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം. വാരാന്ത്യങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായതിനാൽ ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയുണ്ട്. ബുധനാഴ്ചയും ഖത്തറിന്റെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട തോതിൽ മഴ പെയ്തിരുന്നു.
കഴിഞ്ഞ ദിവസം ദോഹയിൽ പകൽ സമയങ്ങളിൽ 24 ഡിഗ്രിയായിരുന്നു കൂടിയ അന്തരീക്ഷ താപനില. രാത്രികളിൽ ഇത് 16 വരെയായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.