Posted On
date_range Updated On
date_range ഇന്ന് മഴക്ക് സാധ്യത
ദോഹ: ഞായറാഴ്ച രാജ്യത്ത് മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നേരത്തേ, 3- 6 വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ തിരമാലകൾ 9 അടിവരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം രാജ്യത്ത് അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും തുടരുകയാണ്. അബൂസംറ (45), ദൂഖാൻ (43), ജുമൈലിയ (43) എന്നിവിടങ്ങളിലാണ് ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.