അ​ൽ​ബി​ദ്ദ പാ​ർ​ക്കി​ൽ ന​ട​ന്ന ചാ​ലി​യാ​ർ ദി​നാ​ച​ര​ണം-​കെ.​എ. റ​ഹ്മാ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

ചാലിയാർ ദിനാചരണവും കെ.എ. റഹ്മാൻ അനുസ്മരണവും

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ ചാലിയാർ ദിനാചരണവും കെ.എ. റഹ്മാൻ അനുസ്മരണവും സംഘടിപ്പിച്ചു. ചാലിയാർ ദോഹയുടെ രൂപവത്കരണദിനമായ ജനുവരി 11, ചാലിയാർ നദീ സംരക്ഷണത്തിന് വേണ്ടി കുത്തക-വ്യാവസായിക ഭീമന്മാരോട് പോരാടി ജീവത്യാഗം വരിച്ച, ചാലിയാർ സംരക്ഷണ പോരാളി കെ.എ. റഹ്‌മാന്റെ ചരമ ദിനം കൂടിയാണ്. 2015 ജനുവരി 11നാണ് ചാലിയാർ ദോഹ രൂപവത്കൃതമായത്.

അൽബിദ്ദ പാർക്കിൽ നടന്ന ചടങ്ങിൽ ചാലിയാർ ദോഹ പ്രസിഡന്റ്‌ സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. കെ.എ. റഹ്മാൻ അനുസ്മരണ പ്രഭാഷണം അക്ബർ വാഴക്കാട് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എളമരം കരീം ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ പ്രവർത്തകർക്ക് ഒരുക്കിയ ക്വിസ് പ്രോഗ്രാമിന് മുഹ്സിന സമീൽ നേതൃത്വം നൽകി. കുട്ടികൾക്കും സ്ത്രീകൾക്കും വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചു.

Tags:    
News Summary - Chaliyar Day and K.A. Rehman Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT