ദോഹ: ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ കരാർ നടപ്പാക്കണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഖത്തർ അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടത്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുകയും ഗസ്സയിലെ മാനുഷിക ദുരന്തം രൂക്ഷമാകുന്നത് തടയുകയും വേണം.
കൂടാതെ പ്രാദേശികവും ആഗോളവുമായ മറ്റ് സംഭവവികാസങ്ങളും സിറിയ, ലെബനൻ എന്നിവയെക്കുറിച്ചും ചർച്ച ചെയ്ത ഇവർ, റഷ്യ -യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.