ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് മികച്ച നേട്ടം.
ഭൂരിപക്ഷം സ്കൂളുകളും നൂറുശതമാനം നേടി. 90 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങിയവരാണ് വിജയം നേടിയവരിൽ കൂടുതലും. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ മറിയം മുഹമ്മദ് അലി (97), ഫാത്തിമ മുഹമ്മദ് താഹിർ (96.4), സ്റ്റെഫാനി ജോഷി (96.2) എന്നിവർ സ്കൂളിൽ കൂടുതൽ മാർക്ക് നേടി മുന്നിലെത്തി. കൊമേഴ്സിൽ തൻസിഹ അബ്ദുൽ ഗഫൂർ (96.6), യശിത യശ്പാൽ പുത്രൻ (95.6), മുഹമ്മദ് ബാസിൽ ചാത്തനാടത്ത ്(93.6), ഹ്യുമാനിറ്റീസിൽ ഖദീജ മുഷ്താഖ് അഹ്്മദ് അൻതുല (77.8), ഐമൻ ഖാൻ (75), ഫാത്തിമ റനീൻ (74.8) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇവിടെ 199 ആൺകുട്ടികളും 286 പെൺകുട്ടികളുമുൾപ്പെടെ 485 പേരാണ് പരീക്ഷയെഴുതിയത്.
ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ സയൻസ് വിഭാഗത്തിൽ സമ സജീദ് കറപ്പംവീട്ടിൽ(94.2), കൊമേഴ്സ് വിഭാഗത്തിൽ ശിഫാ ഗഫൂർ(90.6) എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി. ബുഷ്റ(94), അബ്ദുല്ല ഫഹ്മി(92.2) എന്നിവർ സയൻസ് വിഭാഗത്തിലും റീം (89.4), ക്രിസ്ററീൻ മെൻഡസ് (89.2) എന്നിവർ കൊമേഴ്സ് വിഭാഗത്തിലും മുന്നിലെത്തി. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സയൻസ് വിഭാഗത്തിൽ റോഷൻ ഹെഗ്ഡെ(96.8),സാദിയ ശഫാത്ത്(96), അബ്ദുൽ ആഖിഫ് ജാബിർ (95.2) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. കൊമേഴ്സ് വിഭാഗത്തിൽ അനു ഷാജു (91.2), റെനവ് മണ്ണഞ്ചേരി (90.2), മുഹമ്മദ് നൗഫൽ അൻവർഷ (90), ഹ്യുമാനിറ്റീസിൽ ബൊജ്ജ ഹേമ (91.6), ഇഖ്റ അംജദ് (90.2), ശ്രുതി മാത്യു (89.4) എന്നിവർ ഉയർന്ന മാർക്ക് നേടി. ഇവിടെ 226 കുട്ടികൾ പരീക്ഷ എഴുതിയതിൽ 129 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 87 പേർ ഫസ്റ്റ് ക്ലാസും നേടിതയതായി മാനേജുമെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.