ദോഹ: എയർ കാർഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ ജിപ്സംകൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കണ്ടെത്തിയത്.
അലങ്കാര ഉൽപന്നങ്ങൾക്കുള്ളിൽ നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. എയർ കാർഗോ മുഖേനയെത്തിയ പാഴ്സലിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.
കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ 'കാഫിഹ്' കാമ്പയിന് പിന്തുണ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് 16500 എന്ന നമ്പറിലൂടെയോ kafih@customs.gov.qa ഇമെയിൽ വഴിയോ രഹസ്യമായി വിവരങ്ങൾ കൈമാറാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.