വൃ​ക്ക​യി​ലെ അ​ർ​ബു​ദം; അ​തി​ജീ​വ​ന നി​ര​ക്കി​ൽ വ​ർ​ധ​ന

ദോ​ഹ: ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലെ രോ​ഗ​നി​ർ​ണ​യ​വും ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും കാ​ര​ണം ഖ​ത്ത​റി​ലെ വൃ​ക്ക കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് 60 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ അ​തി​ജീ​വ​ന നി​ര​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​റെ ഉ​യ​ര​ത്തി​ലാ​ണെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​കീ​ഴി​ലെ നാ​ഷ​ന​ൽ കാ​ൻ​സ​ർ കെ​യ​ർ ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്റ​റി​ലെ (എ​ൻ.​സി.​സി.​സി.​ആ​ർ) സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റാ​യ ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ സ​ർ ഗു​ൽ പ​റ​യു​ന്നു.

ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ​ത്ത​ന്നെ വ്യാ​പ​ക​മാ​കു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ് വൃ​ക്ക​യെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദം. ഖ​ത്ത​റി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തി​വ​ർ​ഷം വ​ർ​ധ​ന​വു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ അ​ർ​ബു​ദ സം​ബ​ന്ധ​മാ​യ മ​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​വും വൃ​ക്ക​യി​ലെ അ​ർ​ബു​ദ​മാ​ണ്. എ​ന്നി​രു​ന്നാ​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഖ​ത്ത​റി​ൽ ഈ ​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.

ഖ​ത്ത​റി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വൃ​ക്ക​യി​ലെ അ​ർ​ബു​ദ​രോ​ഗം ഒ​രു പ്ര​ധാ​ന ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​യി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നി​രു​ന്നാ​ലും കൃ​ത്യ​മാ​യ സ​മ​യ​ത്തെ ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യ​വും മി​ക​ച്ച ചി​കി​ത്സ​യും ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് ഈ ​രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​നും സാ​ധി​ക്കു​മെ​ന്നും ഡോ. ​സ​ർ ഗു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഖ​ത്ത​ർ നാ​ഷ​ന​ൽ കാ​ൻ​സ​ർ ര​ജി​സ്ട്രി (ക്യു.​എ​ൻ.​സി.​ആ​ർ)​യി​ൽ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഖ​ത്ത​രി പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന അ​ർ​ബു​ദ രോ​ഗ​ങ്ങ​ളി​ൽ ഏ​ഴാ​മ​ത്തേ​താ​ണ് ഇ​ത്. അ​തേ​സ​മ​യം, സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യു​ള്ള അ​ർ​ബു​ദ​ങ്ങ​ളി​ൽ 11ാമ​ത്തേ​തും.

അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​നി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ന്നും അ​വി​ടെ ല​ക്ഷം പേ​രി​ൽ 15 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ഡോ. ​ഗു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.അ​ർ​ബു​ദ​ത്തി​ന്റെ ഘ​ട്ടം, ട്യൂ​മ​റി​ന്റെ വ​ലു​പ്പം, സ്ഥാ​നം, രോ​ഗി​യു​ടെ ആ​രോ​ഗ്യ സാ​ഹ​ച​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് ചി​കി​ത്സാ രീ​തി​ക​ളെ​ന്നും, സ്റ്റാ​ൻ​ഡേ​ർ​ഡ് ചി​കി​ത്സാ രീ​തി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്തു​ക​യും പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും വ​ഴി രോ​ഗ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - cancer of the kidney; Increase in survival rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.