പര്‍പ്പിള്‍ സാറ്റര്‍ഡേ ബോധവൽകരണത്തോടനുബന്ധിച്ച് ഖത്തര്‍ ടെക് സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുടുംബ -സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണയുമായി മാനവവിഭവശേഷി -പ്രോജക്ട് സപ്ലൈസ് സ്ഥാപനമായ ഖത്തര്‍ ടെക്.
കൂടുതല്‍ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുകയെന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനോടുള്ള ഐക്യദാര്‍ഢ്യമായാണ് സംരംഭത്തിൽ പങ്കാളികളായതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, പര്‍പ്പിള്‍ സാറ്റര്‍ഡേ പോലുള്ള സംരംഭങ്ങളെ പിന്തുണക്കുന്നത് ഒരു സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, മാനവികമായ കടമ കൂടിയാണെന്ന് പറഞ്ഞു.
യുനീഖ് ഉപദേശക സമിതി ചെയര്‍പേര്‍സണ്‍ മിനി ബെന്നി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ ടെക് പ്രോജക്ട് അക്കൗണ്ട് മാനേജര്‍ ജിനോജ് മാത്യു തോമസ്, അഡ്മിന്‍ ആൻഡ് പ്രൊക്യൂര്‍മെന്റ് മാനേജര്‍ ലൈജു വര്‍ഗീസ്, എച്ച്.ആർ മാനേജര്‍ ജോണ്‍ മാത്യു, സെയില്‍സ് & മാര്‍ക്കറ്റിങ് മാനേജര്‍ ജോബി കൊല്‍ക്കുന്നേല്‍ ജോണ്‍, അക്കൗണ്ട്‌സ് മാനേജര്‍ തോമസ് മാത്യു, അക്കൗണ്ട്‌സ് സൂപ്പര്‍വൈസര്‍ ശ്രീരേഖ പരയില്‍വളപ്പില്‍, ജീത്തു വർഗീസ്, റീജ രാജു, ബേസിൽ ജോസഫ്, രാധേ തരു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളോടും ഭിന്നശേഷിക്കാരോടും കരുതലും ഉത്തരവാദിത്തവും പുലര്‍ത്തുന്ന സ്ഥാപനമെന്ന നിലയില്‍, എല്ലാവര്‍ക്കും തുല്യ അവസരങ്ങളും മാന്യതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.