ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി രക്തദാന-മെഡിക്കൽ ക്യാമ്പും
വളന്റിയർ ജഴ്സി പ്രകാശനവും ഷാനവാസ് ബാവ നിർവഹിക്കുന്നു
ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെയും രക്തദാന ക്യാമ്പിന്റെയും വളന്റിയർ ജഴ്സി പ്രകാശനം നിർവഹിച്ചു. യാസ്മെഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഒക്ടോബർ 13നാണ് മെഡിക്കൽ ക്യാമ്പ്. രക്തദാന ക്യാമ്പ് 27നും നടക്കും.
പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ നിർവഹിച്ചു. ചടങ്ങിൽ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ്, ജനറൽ സെക്രട്ടറി അഷ്റഫ് നന്നമുക്ക്, വൈസ് പ്രസിഡന്റുമാരായ സി.എ. സലാം, അഷ്റഫ് വാകയിൽ, ഐ.വൈ.സി വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ, സെക്രട്ടറിമാരായ ഷംസീർ കാളാച്ചാൽ, ആഷിക് തിരൂർ, യൂത്ത് വിങ് ട്രഷറർ ഹാദി മലപ്പുറം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.