ദോഹ: ആംബുലൻസ് സർവീസിനായി ബന്ധപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വ ർധനവെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സർവീസ് എക്സിക്യൂട്ടിവ് ഡയറക്ടർ ബ്രണ്ടൻ മോറിസ്.
ആംബുലൻസ് സേവനങ്ങളെ സംബന്ധിച്ച് ജനങ്ങൾ ഏറെ ബോധവാന്മാരാണെന്നും ഇക്കാര്യത്തിൽ അവർക്ക് നന്ദി അറിയിക്കുന്നുവെന്നും മോറിസ് വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ നവംബർ വരെ 277,533 ഫോൺകോളുകളാണ് ആംബുലൻസ് സർവീസ് ആവ ശ്യപ്പെട്ട് എത്തിയത്. മുൻവർഷങ്ങളിൽ ഇത് 369,053 (2017), 239,782 (2016) ആയിരുന്നുവെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ മോറിസ് ചൂണ്ടിക്കാട്ടി. ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
ആംബുലൻസ് സർവീസ് അസി. എക്സിക്യൂട്ടിവ്് ഡയറക്ടർ അലി ദർവീശും പങ്കെടുത്തു. എച്ച് എം സി ആംബുലസ് സർവീസിെൻറ ‘ഹെൽപ് അസ് ഹെൽപ് യു’ കാമ്പയിനും ‘നോ ദി ഫൈവ് ടു സേവ് എ ലൈഫ്’ കാമ്പയിനും ആംബുലൻസ് സേവനങ്ങളുടെ വിശ്വാസ്യത സമൂഹത്തിനിടയിൽ വർധിക്കാൻ ഏറെ സഹായകമായിട്ടുണ്ട്.
ജനങ്ങൾക്കിടയിൽ ആംബുലൻസ് സേവനങ്ങൾ സംബന്ധിച്ച് ബോധവൽകരണം ഉൗർ ജിതമാക്കാൻ കാമ്പയിനിലൂടെ സാധിച്ചുവെന്നും ഇക്കാര്യത്തിൽ കാമ്പയിനുകൾ വിജകരമായിരിക്കുന്നുവെന്നും മോറിസ് വ്യക്തമാക്കി.
ഇൻറർസെക്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ആംബുലൻസുകൾക്ക് വഴിയൊരുക്കിക്കൊടുക്കാൻ സ മൂഹത്തെ ബോധവാന്മാരാക്കുന്നതിൽ കാമ്പയിനുകൾ വിജയം കണ്ടിട്ടുണ്ട്.
രോഗികളുടെ ചികിത്സയാണ് ആ സമയത്ത് ഏറെ പ്രധാനപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. സിഗ്നലുകളിൽ ആംബുലൻസുകളുൾപ്പെടെ അ ടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന വെഹിക്കിൾ പ്രീംറ്റീവ് സിസ്റ്റം സ്ഥാപിക്കുന്നത് അശ്ഗാലുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആംബുലൻസ് സേവനങ്ങൾക്കായി ബന്ധപ്പെടുന്നവർ കൃത്യമായ വിലാസം അറിയിക്കുന്നുവെന്ന് ഉറപ്പുവരു ത്തണം.
ആംബുലൻസ് എത്തുന്ന സമയത്ത് വീടുകളിലേക്കുള്ള പ്രവേശന കവാടവും വാതിലുകളും തുറന്ന് വച്ച് അടിയന്തര സേവനങ്ങൾ ചെയ്യണം.
വളർത്തുമൃഗങ്ങളെ വിദൂരത്താക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
165 അർബൻ എമർജൻസി ആംബുലൻസുകളും കൂടാതെ 60 റൂറൽ ആംബുലൻസ്, ദ്രുതഗതിയിൽ എത്തിച്ചേ രുന്ന 35 യൂണിറ്റുകൾ, 78 ട്രാൻസ്ഫർ ആൻഡ് റിട്രീവൽ വാഹനങ്ങൾ, മരുഭൂമിയിലേക്കുള്ള 12 ലാൻഡ്ക്രൂയി സർ ആംബുലൻസുകൾ എന്നിവയുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.