ബസിൽ കൂടുതൽ തൊഴിലാളികളെ കയറ്റൽ: കമ്പനിക്കെതിരെ നടപടി

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത് രണം ലംഘിച്ചതിന് അൽ വഅ്ബിൽ കോൺട്രാക്ടിംഗ് കമ്പനിക്കെതിരെയും കമ്പനി ഉദ്യോഗസ്​ഥർക്കെതിരെയും നിയമ നടപടി സ്വീ കരിച്ചു. തൊഴിലിടങ്ങളിലേക്കുള്ള ബസ്സിൽ അനുവദിച്ചതിലും കൂടുതൽ തൊഴിലാളികളെ കയറ്റിയതിനാണ് നടപടി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം കർശന മുൻകരുതൽ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലാളികൾക്കുള്ള ബസിൽ പകുതിയിൽ കുറവ് ആളുകളെ മാത്രം കയറ്റുകയെന്ന നിർദേശമാണ് കമ്പനി ലംഘിച്ചിരിക്കുന്നത്. കമ്പനി മാനേജർക്കും സൈറ്റി​െൻറ മേൽനോട്ട ചുമതലയുള്ള എഞ്ചിനീയർക്കുമെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്​.
ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റിയുമായി ചേർന്ന് തുടർനടപടി കൈക്കൊള്ളുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
Tags:    
News Summary - bus-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.