ഭാവികേരളം മുന്നിൽ കണ്ടുള്ള ബജറ്റ് -​ഖത്തർ കെ.എം.സി.സി

ദോഹ: യു.ഡി.എഫ് സർക്കാറിന്റെ കന്നി ബജറ്റ് കേരളത്തിന്റെ ഭാവി ചിത്രം എങ്ങിനെയായിരിക്കണമെന്ന് വ്യക്തമായി ധാരണയോടു കൂടിയുള്ളതാണെന്ന് കെ.എം.സി.സി ഖത്തർ നേതൃത്വം പറഞ്ഞു. പ്രവാസികൾക്കായി ബജറ്റിൽ നിശ്ചിത തുക നീക്കിവെച്ചിട്ടില്ലെങ്കിലും പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്.

കൃത്യമായ കാഴ്ചപാടുകളോടെ പ്രാവർത്തികമാക്കിയാൽ പ്രവാസികൾക്കും നമ്മുടെ നാടിന്റെ വികസന സങ്കൽപ്പങ്ങൾക്കും ഏറെ ഉപകാരപ്രദവുമാവുന്നതാണിത്. ഈ പദ്ധതി പ്രവർത്തികമായാൽ കേവലം പണമയക്കുന്നവർ എന്ന ലേബലിൽനിന്ന് അതിൽനിന്ന് ലാഭം ലഭിക്കുന്നവർ എന്ന തരത്തിലേക്ക് പ്രവാസി സമൂഹത്തിന് മാറാൻ സാധിക്കും.

പ്രിയദർശിനി സൗജന്യ യാത്ര, ആശ ഓണറേറിയം വർധിപ്പിക്കൽ, ഷി സ്കൂട്ടർ, വയോജന വകുപ്പ് തുടങ്ങി സാധാരണക്കാർക്ക് പ്രയോജനമാവുന്ന നിരവധി കാര്യങ്ങൾക്കൊപ്പം ഗ്രീൻ ഹൈഡ്രജൻഹബ്ബ്, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, ന്യൂ ജെൻ ടെക് വികസനവും, മിഷൻ സമുദ്ര, മലബാറിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുള്ള പദ്ധതികൾ ബജറ്റിലുണ്ട്. -കെ.എം.സി.സി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Budget with a vision for Kerala's future - Qatar KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.