Posted On
date_range Updated On
date_range ശാന്തിനികേതന്‍ സ്കൂളിന് ഉജ്ജ്വലവിജയം
ദോഹ: സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിന് നൂറുശതമാനം വിജയം. 99 ശതമാനം മാർക്ക് നേടിയ ഗംഗ ചെക്കിവീട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നീലിമ ഷാജി (97.2 ശതമാനം), മറിയം അബ്ദുല്‍ സലാം (96.2 ശതമാനം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും സമഗ്രവും നിരന്തരവുമായ പരിശീലനത്തിലൂടെ വിദ്യാർഥികളെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും പ്രചോദനം നൽകിയ രക്ഷിതാക്കളെയും സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റഷീദ് അഹമ്മദ്, കമ്മിറ്റി അംഗങ്ങള്‍, പ്രിൻസിപ്പല്‍ ഡോ. സുഭാഷ്നായര്‍ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.