പ്രവാസി അവകാശ രേഖ മന്ത്രി ഒജെ ജനീഷിന് സമര്‍പ്പിച്ചു
ദോഹ: പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ തയാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ സംസ്ഥാന കായിക -യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന് സമര്‍പ്പിച്ചു. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശങ്ങളും ക്രോഡീകരിച്ച്, പരിഹാരമാർഗങ്ങൾ നിർദേശിച്ചുകൊണ്ടാണ് അവകാശ രേഖ തയാറാക്കിയിട്ടുള്ളത്. ഇതിനായി പൊതുജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തിയിരുന്നു.
പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലും പരിഹാരവും ഉറപ്പാക്കാൻ സർക്കാറിന് വ്യക്തമായ നിർദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി വെൽഫെയർ ഇത് രൂപകൽപ്പന ചെയ്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ആര്‍. അബ്ദുല്‍ ഗഫൂര്‍, അനീസ് മാള, സംസ്ഥാന സെക്രട്ടറി റഹീം വേങ്ങേരി, സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടന്‍ എന്നിവര്‍ സംബന്ധിച്ചു. യുവ പ്രവാസികളുടെയും വിദേശത്ത് പരിചയം നേടിയ പ്രൊഫഷനലുകളുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിക്കുക, പുതുതായി ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കുക, ഗള്‍ഫ് നാടുകളില്‍ നിന്ന് പി.എസ്.സി പരീക്ഷകളില്‍ ഓണ്‍ലൈനായി എഴുതാനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.