സംസ്‌കൃതി ഖത്തർ ഓണോത്സവം

ദോഹ: സംസ്‌കൃതി ഖത്തർ "ഓണോത്സവം 2026" അൽ മെഷാഫ് പോഡാർ പേൾ സ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു. സാംസ്‌കാരിക സമ്മേളനം ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. കെ. ശ്രീകർ റെഡ്ഢി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായിരുന്നു.

നിയമസഭ മുൻ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ജയരാജ് വാര്യർ കലാപരിപാടികളുടെ അവതാരകനായിരുന്നു.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിൻ കുമാർ, നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, കേരള പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ഇ.എം. സുധീർ, വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ സന്നിഹിതരായിരുന്നു. ദോഹയിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിച്ചു.

സംസ്‌കൃതി ഖത്തർ ഓണോത്സവം പരിപാടിയിൽ പങ്കെടുത്തവർ




 


സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ യൂസഫ് പോവിൽ നന്ദിയും പറഞ്ഞു.സംസ്‌കൃതി കുടുബാംഗവും സ്റ്റാർ സിംഗർ വിജയിയുമായ യുവഗായിക ശിവപ്രിയ സുരേഷിന് സംസ്‌കൃതിയുടെ ഉപഹാരം എ.എൻ. ഷംസീർ കൈമാറി. പുഴയിൽപെട്ട ആളിന്റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയ സംസ്‌കൃതി അംഗം പ്രജീഷ് നിടുംകുനിയെയും ചടങ്ങിൽ ആദരിച്ചു.

കേരളീയ സാംസ്കാരിക തനിമകൾ നിറഞ്ഞ വൈവിധ്യങ്ങളായ കലാകായിക മത്സരങ്ങളാണ് ആഘോഷങ്ങളുടെ ഭാഗമായി നടന്നത്. ഓണപ്പൂക്കളം, മാവേലിവരവ്, തിരുവാതിര, സംഘനൃത്യങ്ങൾ, കനൽ മേളത്തിന്റെ പഞ്ചാരിമേളം, മംഗലംകളി തുടങ്ങി വിവിധ പരിപാടികൾ നടന്നു. രണ്ടയിരത്തോളം ആളുകൾ പങ്കെടുത്ത മെഗാ ഓണസദ്യയും സംഘടിപ്പിച്ചു. സംഗീത പ്രതിഭകളായിരുന്ന ജാനകിയമ്മ, എസ്.പി.ബി എന്നിവർക്കുള്ള ശ്രദ്ധാഞ്ജലി അർപ്പിച്ച സംഗീത വിരുന്നിൽ പ്രവാസ ലോകത്തെ പ്രമുഖ ഗായിക ഗായകർ പങ്കെടുത്തു.

Tags:    
News Summary - Grand Onam Celebrations in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.