ദോഹ: മിസൈമീർ റൗണ്ട്എബൗട്ടി(മെഡിക്കൽ കമ്മീഷൻ റൗണ്ട്എബൗട്ട്)ലെ അൽ ഒബൈദലി മേൽപാലം പൊളിച്ചു മാറ്റുന്നു. മേഖലയിലെ ഗതാഗതം സുഗഗമാക്കുന്നതിനായുള്ള മിസൈമീർ ബഹുതല ഇൻറർസെക്ഷെൻറ നിർമ്മാണത്തിെൻറ ഭാഗമായാണ് ഇ–റിങ് റോഡിൽ നിന്നും ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള പാലം പൊളിച്ചു മാറ്റുന്നത്. പാലം പൊളിക്കുന്ന പ്രവൃത്തി പബ്ലിക് വർക്സ് അതോറ്റിയായ അശ്ഗാൽ ഇന്നലെ ആരംഭിച്ചു. പുതിയ ഇൻറർസെക്ഷെൻറ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണം കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് മേഖലയിലെ ഗതാഗത നിയന്ത്രണം.
ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ്, റൗദത് ഖൈൽ സ്ട്രീറ്റ്, ഇ–റിങ് റോഡ്, ദോഹ എക്സ്പ്രസ് വേ എന്നിവ ഉൾപ്പെടുന്നതാണ് മിസൈമീർ ഇൻറർസെക്ഷൻ. നിയന്ത്രണം ആരംഭിച്ചതോടെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നുമുള്ള വാഹനങ്ങൾ പുതുതായി നിർമ്മിച്ച പാതയിലൂടെയാണ് ഇ–റിങ് റോഡിലേക്ക് പ്രവേശിക്കേണ്ടത്. റൗദത് അൽ ഖൈൽ സ്ട്രീറ്റിലേക്കും ദോഹ എക്സ്പ്രസ് വേയിലേക്കും പോകുന്നതിന് ഇ–റിങ് റോഡിൽ പുതിയ സിഗ്നൽ അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. ഇ–റിങ് റോഡിൽ നിന്നും ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള വാഹനങ്ങൾ റൗണ്ട്എബൗട്ടിന് മുമ്പായി സ്ഥാപിച്ച സിഗ്നലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പുതിയ റോഡിലേക്ക് പ്രവേശിക്കണം. ദോഹ എക്സ്പ്രസ്വേയിൽ നിന്നും ഇ–റിങ്, റൗദത് അൽ ഖൈൽ, ഇൻഡസ്ട്രിയൽ ഏരിയ ഭാഗത്തേക്കുള്ളവർ റൗണ്ട് എബൗട്ടിന് മുമ്പായി നിർമ്മിച്ച പുതിയ റോഡിലേക്ക് കടന്ന് സിഗ്നലിൽ നിന്നും തിരിയണം. റൗദത് അൽ ഖൈൽ സ്ട്രീറ്റിൽ നിന്നുള്ള വാഹനങ്ങൾ റൗണ്ട് എബൗട്ടിൽ പ്രവേശിച്ച് മൂന്നാം എക്സിറ്റിൽ കടന്ന് ഫ്രീറൈറ്റ് എടുത്ത് പുതിയ റോഡിലേക്ക് പ്രവേശിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.