ഖത്തറിൽ 12 മുതൽ 15 വയസ്സുവരെയുള്ള കൂട്ടികൾക്ക്​ ബൂസ്​റ്റർ ഡോസിന്​ അനുവാദം

ദോഹ: 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ ‌നല്‍കാന്‍ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി. അർഹരായ വിഭാഗങ്ങൾക്ക്​ ഫൈസര്‍ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസ്​ ആയി നൽകുക. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തി​നു പിന്നാലെയാണ്​ അർഹരായ എല്ലാ പ്രായക്കാർക്കും ബൂസ്റ്റർ ഡോസ്​ നൽകാൻ മന്ത്രാലയം തീരുമാനിച്ചത്​. 16,17 വയസ്സുകാർക്ക്​ ബൂസ്റ്റർ ഡോസ്​ നൽകാൻ അടുത്തിടെ അനുവാദം നൽകിയിരുന്നു.

ഫൈസർ വാക്സിൻെർ ബൂസ്റ്റർ ഡോസ്​ ഷോട്ടുകൾ കുട്ടികൾക്ക്​ ആരോഗ്യ സുരക്ഷിതത്വം നൽകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്​ തീരുമാനമെന്ന്​ മന്ത്രാലയം അറിയിച്ചു. 2021 മെയ് മാസത്തിലാണ് 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിനേഷന് ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്.

കണക്കുകള്‍ പ്രകാരം പത്തില്‍ ഒൻപത് കുട്ടികളും ഖത്തറില്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ്​ മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാനാവുക. എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും

വാക്സിനെടുക്കാന്‍ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. അർഹരായ കുട്ടികൾക്കും അധ്യാപകർക്കും അപോയ്​മെന്‍റ്​ ഇല്ലാതെ തന്നെ ഹെൽത്​ സെന്‍ററുകളിൽ ​നേരിട്ട് എത്തിയും, 4027 7077 എന്ന ഹോട്​ലൈൻ നമ്പറിൽ ബുക്​​ചെയ്ത്​ അപോയ്​മെന്‍റ്​ എടുത്തും വാക്​സിൻ സ്വീകരിക്കാൻ സൗകര്യമുണ്ട്​.

Tags:    
News Summary - Booster dose permitted for Children 12 to 15 years of age in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.