പുസ്തക പ്രകാശന ചടങ്ങിൽ സലാം മാട്ടുമ്മലിനെ ആദരിക്കുന്നു
Posted On
date_range Updated On
date_range പുസ്തക പ്രകാശനം
ദോഹ: ഖത്തറിലെ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ സലാം മാട്ടുമ്മലിന്‍റെ 'തീരം തേടി ഒരു ദില്ലി കാലം' പുസ്തകം പ്രകാശനം ചെയ്തു. പൊന്നാനി എ.വി ഹൈസ്കൂൾ 80-81 ബാച്ച് പൂർവ വിദ്യാർഥികളുടെ സംഗമവേദിയിൽ സംസ്ഥാന യുവജന കലാവേദി സെക്രട്ടറി എ.പി. അഹമ്മദ്, യുവ എഴുത്തുകാരനും പ്രവാസിയുമായ ഷാജി ഹനീഫിന് നൽകി നിർവഹിച്ചു. അഷ്റഫ് കളക്കര അധ്യക്ഷത വഹിച്ചു. എ.വി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീത്ത ഉദ്ഘാടനം ചെയ്തു. പൊന്നാനി കോസ്റ്റൽ പൊലീസ് എ.എസ്.ഐ ശ്രീപതി സ്വാഗതം പറഞ്ഞു. പി.സി.ഡബ്ല്യൂ.എഫ് വനിത വിഭാഗം പ്രസിഡന്‍റ് മുനീറ ഗ്രന്ഥകാരനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.