Posted On
date_range Updated On
date_range ബേപ്പൂർ ഉത്സവ് ഇന്ന്
ദോഹ: ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ പത്താം വാർഷികാഘോഷം ബേപ്പൂർ ഉത്സവ് വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളിൽ നടക്കും.
മൂന്ന് മണിക്ക് ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടന കർമം നിർവഹിക്കുന്ന പരിപാടിയിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും.യുവ ഗായിക യൂമ്ന അജിൻ നയിക്കുന്ന സംഗീത വിരുന്നും കലാഭവൻ നസീബിന്റെ ഹാസ്യവിരുന്നും അരങ്ങേറും.
ഇതോടൊപ്പം ഖത്തറിലെ വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളും നടക്കുമെന്ന് ബേപ്പൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റഹീസ് തയ്യിൽ, സെക്രട്ടറി താജുദ്ദീൻ, ട്രഷറർ റഹൂഫ് മലയിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.