അൽഉല കരാർ ഒപ്പുവെച്ചതിനു ശേഷം അബൂസംറ വഴി ഖത്തറിൽനിന്ന്
വരുന്നവരെ സൗദി കസ്റ്റംസ് പൂക്കൾ നൽകി സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം)
ദോഹ: 2017 ജൂൺ അഞ്ചുമുതൽ 2021 ജനുവരി 11 വരെയുള്ള മൂന്നരവർഷത്തിലധികമുള്ള കാലം. ഗൾഫിനെ സംബന്ധിച്ചിടത്തോളം പ്രയാസത്തിേൻറതായിരുന്നു. ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും തീർത്ത പലവിധ പ്രയാസങ്ങൾ. എല്ലാ രാജ്യങ്ങളും ഒരുപോലെ പലവിധ പ്രതിസന്ധിയിലായ വർഷങ്ങൾ. അതിലുപരി ഗൾഫ്രാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിൽ സങ്കടങ്ങൾ കൂടുകൂട്ടിയ വർഷങ്ങൾ. കുടുംബബന്ധങ്ങൾക്ക് അത്രമേൽ വിലകൽപ്പിച്ചിരുന്ന അറബ് സമൂഹത്തിന് പലവിധ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങെള പിരിഞ്ഞിരിക്കേണ്ടി വന്ന സങ്കടകാലം. എല്ലാറ്റിനും ഇപ്പോൾ അറുതിയായിരിക്കുന്നു.
2021 ജനുവരി 11ന് സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെ പ്രതിസന്ധികൾ നീങ്ങി, ഖത്തറിനെതിരായ ഉപരോധവും. ഗൾഫ് പ്രതിസന്ധി നീങ്ങിയതിനു ശേഷമുള്ള ആദ്യപെരുന്നാളാണിന്ന്. അതിനാൽതന്നെ ഈ ചെറിയ പെരുന്നാളിന് ഇരട്ടിമധുരമുണ്ട്. അതിർത്തികൾ മാഞ്ഞ പെരുന്നാൾ കാലവും കൂടിയാണിത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഖത്തറിെൻറ ഏക കര അതിർത്തിയും സൗദി അതിർത്തിയുമായ അബൂസംറ ജി.സി.സി ഉച്ചകോടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ തുറന്നിരുന്നു, മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് കൂടിയാണ് അന്നുമുതൽ കരവ്യോമകടൽ അതിർത്തികൾ തുറക്കെപ്പട്ടത്.
വലിയ രാജ്യമായ സൗദിക്ക് പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി ഉണ്ടായിരുന്നത്. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധിയും നീങ്ങുകയാണ്. ഹജ്ജ്-ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്നുള്ള വിദേശികൾക്കടക്കം പോകാനുള്ള മാർഗങ്ങളും തുറക്കെപ്പട്ടു. കോവിഡ് തീർത്ത പ്രതിസന്ധി മുന്നിലുണ്ടെങ്കിലും ചട്ടങ്ങൾ പാലിച്ച് ആളുകളുടെയും ചരക്കുകളുടെയും േപാക്കുവരവുകൾക്ക് തടസ്സങ്ങളില്ല.
ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്മെൻറ് മേഖലക്കും ഉണർവുണ്ടായിട്ടുണ്ട്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ പഴയതുപോലെ കരമാർഗം ദുബൈയിൽനിന്ന് എത്തിക്കാൻ കഴിയുന്നുണ്ട്. ഈ മേഖലയും പഴയ രൂപത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
ഖത്തറിൽ മേയ് ഒമ്പതു മുതൽ മേയ് 18 വരെ പെരുന്നാൾ പൊതുഅവധിയാണ്. അവധിക്കാലം ചെലവിടാൻ ഖത്തറിലുള്ള ആയിരക്കണക്കിനാളുകൾ മറ്റ് ഗൾഫ്രാജ്യങ്ങളിലേക്ക് പോയിരുന്നു. ഉപരോധം നിലവിലുണ്ടായിരുന്നതിനാൽ കഴിഞ്ഞ ബലിപെരുന്നാളിനു പോലും ഇതു സാധ്യമായിരുന്നില്ല. എന്നാൽ, ഈ ചെറിയ പെരുന്നാളിന് ഖത്തറിലുള്ളവർക്ക് മറ്റിടങ്ങളിലേക്കും അവിടെയുള്ളവർക്ക് ഇങ്ങോട്ടും സുഗമമായി യാത്ര നടത്താം. അറബ്നാടുകളിലുടനീളം പരന്നുകിടക്കുന്ന കുടുംബാംഗങ്ങളെ നേരിൽ കാണാം. പക്ഷേ, എല്ലാം കോവിഡ് ചട്ടങ്ങൾ പാലിച്ചുമാത്രമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.