ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റ് സമാപനം ഇന്ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും. പ്രഭാഷകനും എഴുത്തുകാരനുമായ പ്രഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ്, നോവലിസ്റ്റും ഭാഷാവിദഗ്ധനുമായ ഡോ. അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി. സൂപ്പി, എഴുത്തുകാരി ഷീല ടോമി എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രമുഖ ഗായകസംഘമായ സമീർ ബിൻസി, ഇമാം മജ്ബൂർ ടീമിന്റെ ലൈവ് സംഗീത സായാഹ്നവും അരങ്ങേറും.
സ്കിൽസ് ഡെവലപ്മെന്റ് സെന്റർ 23ാം വാർഷികാഘോഷം ഡി.പി.എസ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കും. വൈകീട്ട് നാലു മണി മുതൽ ഒന്നാം പാർട്ടിൽ സംഗീത വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും വൈകീട്ട് ഏഴു മുതൽ സെക്കൻഡ് പാർട്ടിൽ നൃത്ത വിദ്യാർഥികളുടെ അവതരണവും അരങ്ങേറും. കൗൺസിലർ, ഹെഡ് ഓഫ് ചാൻസറി കോൺസുലർ വൈഭവ് എ. താണ്ടലെ, ചേതന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി, പാടുംപാതിരി, ചേതന മ്യൂസിക് അക്കാദമി തൃശൂർ ഡയറക്ടർ ഫാ. ഡോക്ടർ പോൾ പൂവ്വത്തിങ്കൽ, ഗ്രാമി അവാർഡ് നോമിനി ഗായത്രി കരുണാകര മേനോൻ എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര വിതരണം പൊഡാർ പേൾ സ്കൂളിൽ വൈകീട്ട് നാലു മുതൽ ആരംഭിക്കും. കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍ പത്താം ക്ലാസ്, പ്ലസ് ടു ഫൈനല്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയവരെയും ആദരിക്കും.
സാം ഹൗസ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാ കൈരളിയുമായി ചേർന്ന് ഡിസംബർ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ പരിപാടി നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33222058.
ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘ദേശോത്സവം 2025’ സമാപനം സൽവാ റോഡിലുള്ള അത്ലൻ ക്ലബ് ഹൗസ് വേദിയാകും. ഉച്ചക്ക് ഒരു മണി മുതൽ പ്രധാന ആഘോഷ പരിപാടികൾ ആരംഭിക്കും. ഫ്ലവേഴ്സ് ടോപ് സിംഗേഴ്സ് ഫൈനലിലെ നൈറ്റിംഗേൽ ജേതാവ് ഗൗതമി പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. റിയാലിറ്റി ഷോയിലെ ശ്രദ്ധേയരായ ഗൗതമി, ശ്രിയ, മെറിൽ എന്നിവർ ഒരേ വേദിയിൽ അണിനിരക്കുന്ന ടോപ് സിംഗേഴ്സ് മെഗാഷോ ലൈവ് സംഗീത വിരുന്ന് ഉച്ചക്ക് 2 മണി മുതൽ നടക്കും.
യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ 40ാം വാർഷികാഘോഷ സമാപന ചടങ്ങിൽ ഖത്തർ കരാട്ടെ ഫെഡറേഷൻ പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഇന്ത്യൻ നാഷനൽ താരങ്ങൾ ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ മാർഷ്യൽ ആർട്സ് പ്രദർശനം, പ്രമുഖ ഗായകർ നേതൃത്വം കൊടുക്കുന്ന സംഗീതവിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ, കായിക പരിപാടികൾ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഫ്രീ പാസ് മുഖേനയാണ് ചടങ്ങിലേക്ക് പ്രവേശനം.
മില്ലേനിയം കിഡ്സ് ക്വിസ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം വൈകീട്ട് 7.30ന് ഐ.സി.സി അശോക ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.