ജി.സി.സി സുപ്രീം കൗൺസിൽ 46ാമത് സെഷൻ യോഗം ചേർന്നപ്പോൾ
ദോഹ: പ്രതിരോധം, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ചർച്ചചെയ്ത് ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ 46ാമത് സെഷൻ ചേർന്നു. ബുധനാഴ്ചയാണ് ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ ജി.സി.സി സുപ്രീംകൗൺസിലിന്റെ യോഗം ചേർന്നത്. സംയുക്ത ഗൾഫ് പ്രതിരോധം, പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുള്ള ഏകോപനം, സുപ്രധാന സമുദ്രപാതകൾ സംരക്ഷിക്കുന്നതിനും കപ്പൽ ഗതാഗതവും വ്യാപാര ലൈനുകളും സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ എന്നിവ ചർച്ചയായി. അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക -സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും പുതിയ സംയുക്ത പ്രതിരോധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഉച്ചകോടിയുടെ അജണ്ടയിലുണ്ട്.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഏകീകരണം ശക്തിപ്പെടുത്തുക, നിക്ഷേപവും വ്യാപാരവും വികസിപ്പിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സഖ്യങ്ങളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് അടക്കമുള്ളവ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.