Posted On
date_range Updated On
date_range തനിമ ബഷീർ അനുസ്മരണം നാളെ
ദോഹ: തനിമ ഖത്തർ ‘മാങ്കോസ്റ്റിൻ ചുവട്ടിൽ: ബഷീറിയൻ ഓർമകളിലൂടെ ഇത്തിരിനേരം’ എന്ന തലക്കെട്ടിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മൻസൂറ സി.ഐ.സി ഹാളിലാണ് പരിപാടി. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, എം.ടി. നിലമ്പൂർ, ഹാരിസ് എടവന എന്നിവർ സംസാരിക്കും. കഥ പറച്ചിൽ, ബഷീറിയൻ വായനാനുഭവം, ബഷീർ മാല, കലാവിഷ്കാരം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.