Posted On
date_range Updated On
date_range വിമാനത്താവളത്തിൽ നിരോധിത ഗുളികകൾ പിടികൂടി
ദോഹ: ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും ലഹരി ഗുളികകൾ പിടികൂടി ഖത്തർ കസ്റ്റംസ്. സംശയാസ്പദ സാഹചര്യത്തിൽ എക്സ് റേ വഴി നടത്തിയ പരിശോധനയിലാണ് 2100ഓളം ലിറിക ഗുളികകൾ ഇയാളിൽനിന്നും കണ്ടെത്തിയത്.
എക്സ് റേ ദേഹപരിശോധനയിൽ വസ്ത്രത്തിനുള്ളിലായി ചെറു പൊതികളിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. മയക്കുമരുന്ന്, നിരോധിത ഗുളികൾ ഉൾപ്പെടെ വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതരുടെ ആവർത്തിച്ചുള്ള നിർദേശങ്ങൾക്കിടയിലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.