ബന്ന ചേന്ദമംഗലൂർ 

ബന്ന ചേന്ദമംഗലൂരിന് ഔട്ട്‌സ്​റ്റാൻഡിങ്​ പ്രസൻറര്‍ അവാര്‍ഡ്

ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ് അസോസിയേഷൻെറ ഔട്ട്‌സ്​റ്റാൻഡിങ്​ പ്രസൻറര്‍ അവാര്‍ഡ് ബന്ന ചേന്ദമംഗലൂരിന്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ വിവിധ പോഡ്കാസ്​റ്റുകള്‍ പരിഗണിച്ചാണ് ബന്ന ചേന്ദമംഗലൂരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ശബ്​ദസൗകുമാര്യവും അവതരണ ചാരുതയും എല്ലാ വിഭാഗം ആസ്വാദകരെയും പിടിച്ചുനിര്‍ത്തുന്നതാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ആഗസ്​റ്റ്​ ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗലൂരില്‍ പരേതനായ ഇ.പി. അബ്​ദുല്ലയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്.

Tags:    
News Summary - Banna Chennamangalur receives Outstanding Standing Presenter Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.