Posted On
date_range Updated On
date_range നാളെ മുതൽ ബാങ്ക് അവധി
ദോഹ: ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി. വാരാന്ത്യ അവധികൂടി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കും. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ഈദ് അവധിക്ക് ഞായറാഴ്ച തുടക്കമായി. ഏപ്രിൽ 15വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.