ദോഹ: വേനൽക്കാല സുരക്ഷയുടെ ഭാഗമായി ഉച്ചസമയത്ത് തുറന്നസ്ഥലങ്ങളിൽ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കയി പുറപ്പെടുവിച്ചിരുന്ന ജോലിനിരോധനം നീക്കിയതായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വിലക്കാണ് നീക്കിയത്. കടുത്ത വേനൽച്ചൂടിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്തെ തുറന്നസ്ഥലങ്ങളിൽ ജോലി നിരോധനം ഏർപ്പെടുത്തിയിരുന്നത്.
നിരോധന സമയത്ത് രാവിലെ 10.00 നും ഉച്ചക്ക് 3.30 നുമിടയിൽ തുറന്നസ്ഥലങ്ങളിൽ ജോലിചെയ്യുന്നതാണ് നിരോധിച്ചിരുന്നത്. ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളും നിർത്തിവെച്ചിരുന്നു. ഇനിമുതൽ സാധാരണ ജോലി സമയം പുനരാരംഭിക്കാമെന്നും തൊഴിലുടമകളും തൊഴിലാളികളും തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗനിർദേശങ്ങളും പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വേനൽക്കാലത്ത് മുൻകരുതലുകളുടെ ഭാഗമായി നിരവധി നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും തൊഴിലാളികൾക്കായി നൽകിയിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവക്കും പകൽ പുറത്തിറങ്ങുന്നവർക്കായും വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
നിർമാണക്കമ്പനികൾ, ഭരണ വിഭാഗം ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്കിടയിലും ബോധവത്കരണ കാമ്പയിനുകൾ സജീവമായി സംഘടിപ്പിച്ചു.
തൊഴിലിടങ്ങളിലടക്കം വിവിധ ബോധവത്കരണങ്ങൽ വിവിധ ഭാഷകളിലായി നൽകി. ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തുകയും നിയമം ലംഘിക്കുന്നവർക്കെതിരിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.