Posted On
date_range Updated On
date_range വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം ബുധനാഴ്ച
ദോഹ: സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (എസ്.ജെ.സി) സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ബുധനാഴ്ച വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായി സംയുക്ത ലേലം നടത്തും.
ലെക്സസ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ കാർ ബ്രാൻഡുകളുടെ മോഡലുകൾ ലേലത്തിന് ഉൾപ്പെടുന്നു. 913, 2535, 231231, 211199 തുടങ്ങിയ പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിനുണ്ട്. ലേലം ബുധനാഴ്ച വൈകീട്ട് നാലു മുതൽ എഴുവരെ ‘മസാദത്ത്’ എന്ന ആപ്ലിക്കേഷൻ വഴി നടക്കും. മസാദത്ത് ആപ് ആപ് സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.