ദോഹ : ഒമാൻ തീരത്തെ ദുകം വാണിജ്യ തുറമുഖത്തെയും എണ്ണ ടാങ്കറിനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിന്മേലുള്ള വ്യക്തമായ കടന്നുകയറ്റമാണിതെന്നും മേഖലയിലെ നിലവിലെ സംഘർഷങ്ങൾ വർധിക്കുന്നതിന് മാത്രമേ ഇത് ഉപകരിക്കുകയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സ്ഥിരമായും സജീവമായും നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒമാന്റെ നേരെയുള്ള ആക്രമണങ്ങളെ ഭീരുത്വപരമായ പ്രവൃത്തിയെന്നും വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.