ഏഷ്യൻ വോളി രണ്ടാം റൗണ്ടിൽ ചൈനxഖത്തർ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ഏഷ്യൻ വോളിബാൾ: ചൈനയോട് തോൽവി; സെമി കാണാതെ ഖത്തർ പുറത്ത്
ദോഹ: ഏഷ്യൻ വോളിയിൽ ഖത്തറിെൻറ സെമി പ്രതീക്ഷകൾ ചൈന അട്ടിമറിച്ചു. രണ്ടാം റൗണ്ടിൽ തങ്ങളുടെ രണ്ടാം അങ്കത്തിൽ വ്യക്തമായ മേധാവിത്വം സ്ഥാപിച്ച ശേഷം അഞ്ചു സെറ്റ് മത്സരത്തിലായിരുന്നു തോൽവി. സ്കോർ: 26-28, 25-21, 28-26, 19-25, 10-15.
ആദ്യ സെറ്റിൽ തോറ്റെങ്കിലും തുടർന്നുള്ള രണ്ട് സെറ്റിൽ മിന്നുന്ന ജയവുമായി തിരികെയെത്തിയ ഖത്തറിന് നാലാം സെറ്റ് ജയിച്ച് സെമിയിലെത്താൻ മോഹിച്ചെങ്കിലും ആക്രമിച്ചു കളിച്ച ചൈന മത്സരം പിടിച്ചു.
അവസാന സെറ്റിൽ 10-15ന് അവർ കളി തീർപ്പാക്കി. പൂൾ 'ഇ'യിൽ നിന്ന് ജപ്പാനും ചൈനയും, 'എഫ്'ൽ നിന്ന് ഇറാനും ചൈനീസ് തായ്പേയിയും സെമിയിൽ ഇടം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.