ഏഷ്യൻ വോളി രണ്ടാം റൗണ്ടിൽ ആസ്ട്രേലിയയെ തോൽപിച്ച ഖത്തർ ടീമിെൻറ ആഹ്ലാദം
ദോഹ: ജപ്പാനിലെ ചിബയിൽ നടക്കുന്ന ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിൽ ഖത്തറിന് തകർപ്പൻ ജയം.
കരുത്തരായ ആസ്ട്രേലിയയെ നേരിട്ടുള്ള മൂന്ന് സെറ്റിന് വീഴ്ത്തിയ ഖത്തറിന് അടുത്ത ജയത്തോടെ സെമിയിൽ ഇടം ഉറപ്പിക്കാം. ത്രില്ലർ അങ്കത്തിൽ 25-20, 25-20, 25-21 സ്കോറിനായിരുന്നു ഖത്തറിെൻറ വിജയം.
രണ്ടാം റൗണ്ടായ പൂൾ 'ഇ'യിൽ ചൈനക്കെതിരെയാണ് വെള്ളിയാഴ്ചത്തെ മത്സരം.
എട്ടു ടീമുകൾ മത്സരിക്കുന്ന രണ്ടാം റൗണ്ടിൽനിന്നും നാലുപേർ സെമിയിൽ ഇടം നേടും. നേരത്തേ ഗ്രൂപ് റൗണ്ടിൽ ജപ്പാനുപിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഖത്തർ.
ജപ്പാനോട് തോറ്റപ്പോൾ, ബഹ്റൈൻ, ഇന്ത്യ ടീമുകൾക്കെതിരായ വിജയം രണ്ടാം റൗണ്ടിലേക്ക് വഴിതുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.