ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് കെയറിൽ ഐ.സി.ബി.എഫ് നേതൃത്വത്തിൽ നടന്ന കോൺസുലാർ ക്യാമ്പിൽനിന്ന്
ദോഹ: ഇന്ത്യൻ എംബസി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) സഹകരിച്ച് ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് കെയറിൽ പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ക്യാമ്പ് തിരക്കുകാരണം 7.30ന് തന്നെ തുടങ്ങിയപ്പോൾ 224 ഓളം പേർ വിവിധ കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
ഐ.സി.ബി.എഫ് സ്റ്റാഫും മാനേജിങ് കമ്മിറ്റി അംഗങ്ങളും കമ്യൂണിറ്റി വളണ്ടിയേഴ്സും അടങ്ങുന്ന ടീം സേവനങ്ങൾക്ക് നേതൃത്വം നൽകി. ഉച്ചകഴിഞ്ഞ് 1.30 വരെ ക്യാമ്പ് നീണ്ടു. നവജാതശിശുക്കൾക്കുള്ള പുതിയ പാസ്പോർട്ടുകൾ, നിലവിലെ പാസ്പോർട്ട് പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പി.സി.സി), സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗം ശശിധർ ഹെബ്ബാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐ.സി. ബി.എഫ് ടീം ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.അതോടൊപ്പം, ഐ.സി.ബി.എഫ് ജീവനക്കാരും കമ്യൂണിറ്റി വളണ്ടിയേഴ്സും ഇമാര ഹെൽത്ത് കെയർ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.കോൺസുലാർ സേവനങ്ങൾക്ക് പുറമേ ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.പുതുക്കിയ പാസ്പോർട്ടുകൾ ഫെബ്രുവരി 16 രാവിലെ 9 മണിമുതൽ 10 മണിവരെ, ഇതേ സ്ഥലത്തുവെച്ച് വിതരണം ചെയ്യും. ഒറിജിനൽ റെസീപ്റ്റുമായി വന്ന് കൈപ്പറ്റാവുന്നതാണെന്ന് ഐ.സി.ബി.എഫ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.